Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rampant In Kanjani

Thrissur

കാ​ഞ്ഞാ​ണി​യി​ൽ തെ​രു​വുനാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷം

കാ​ഞ്ഞാ​ണി: സെന്‍റ​റി​ലും പ​രി​സ​രപ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വ്നാ​യ്ക്ക​ളു​ടെ ശ​ല്യം വ​ർ​ധി​ച്ച​താ​യി പ​രാ​തി.

നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ ഓ​ടിന​ട​ക്കു​ന്ന​തു​മൂ​ലം സം​സ്ഥാ​ന​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്നു. സം​സ്ഥാ​നപാ​ത​യി​ൽ പൊ​തു​വെ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കു മാ​ർ​ക്ക​റ്റി​ലും ബസ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തും അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന നാ​യ​ക​ളും നി​ര​വ​ധി. ഇ​ന്ന​ലെ രാ​വി​ലെ റോ​ഡി​ൽ കി​ട​ന്നും ഓ​ടി​യും നാ​യ്ക്ക​ൾ ക​ളി തു​ട​ങ്ങി​യ​തോ​ടെ വാ​ഹ​ന​ങ്ങ​ളും നി​ർ​ത്തി​യി​ടേ​ണ്ടി വ​ന്നു.

ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ നി​ൽ​ക്കു​ന്ന ഹോം ഗാ​ർ​ഡി​നും നാ​യ്ക്ക​ൾ ത​ല​വേ​ദ​ന​യാ​ണ്. ഇ​രു​പ​തി​ൽ അ​തി​കം നാ​യ്ക്ക​ൾ കാ​ഞ്ഞാ​ണി സെ​ന്‍റ​റി​ൽ മാ​ത്രം അ​ല​ഞ്ഞു​തി​രി​ഞ്ഞ് ന​ട​ക്കു​ന്നു​ണ്ടെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

ക​ട​ക​ളി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​രും ബ​സ്സി​റ​ങ്ങി ന​ട​ക്കു​ന്ന​വ​രും നാ​യ​ശ​ല്യ​ത്തി​ൽ വ​ല​ഞ്ഞി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up